Basheer Day Quiz Malayalam PDF

Basheer Day Quiz Malayalam PDF Download

Basheer Day Quiz Malayalam PDF download link is given at the bottom of this article. You can direct download PDF of Basheer Day Quiz Malayalam for free using the download button.

Basheer Day Quiz Malayalam PDF Summary

Dear readers, here we are offering Basheer Day Quiz Malayalam PDF to all of you. Vaikom Muhammad Basheer was born on 21 January 1908 in Thalayolaparambu, Vaikom, Kottayam district, Travancore. He was also known as Abdul Rahman Muhammad Basheer. He died on 5 July 1994 in Beypore, Calicut district, Kerala, India.
He was a Malayalam novelist, short story writer, and freedom fighter. The Government of India honored him with the Padma Shri. In 1970, he was awarded a fellowship by the Central Sahitya Akademi. He has also been described as one of the most widely read authors. Basheer was a popular writer. Basheer Day Quiz – Basheer Day Quiz.

Basheer Day Quiz Malayalam PDF / Basheer Dinam Quiz Malayalam PDF

1. ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
വൈക്കം മുഹമ്മദ് ബഷീർ
2. ബഷീറിനെ ‘സുൽത്താൻ’ എന്ന് വിശേഷിപ്പിച്ചത് ആര്?
ബഷീർ തന്നെ
3. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം എന്നാണ്?
1908 ജനുവരി 21
4. ബഷീറിന്റെ ജന്മസ്ഥലമായ വൈക്കം തലയോലപ്പറമ്പ് ഏത് ജില്ലയിലാണ്?
കോട്ടയം
5. വൈക്കം മുഹമ്മദ് ബഷീറിന്റെ യഥാർത്ഥ പേര് എന്താണ്?
കൊച്ചുമുഹമ്മദ്
6. ബഷീറിന്റെ മാതാപിതാക്കൾ ആരെല്ലാം?
പിതാവ് -കായി അബ്ദുറഹ്മാൻ സാഹിബ്,
മാതാവ് -കുഞ്ഞാത്തുമ്മ
ബഷീർ എന്ന വാക്കിന്റെ അർത്ഥം?
സുവാർത്ത നൽകുന്നവൻ
7. ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ്?
കോഴിക്കോട്
8. ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ഏത്?
പ്രേമലേഖനം (1942)
9. പ്രേമലേഖനം എന്ന കഥയെ ചലച്ചിത്രമാക്കിയ സംവിധായകൻ?
പി .എ .ബക്കർ (1985)
ബഷീറിന് മുട്ടത്തുവർക്കി അവാർഡ് ലഭിച്ച വർഷം?
1993
10. മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏത്?
ബാല്യകാലസഖി
11. സിനിമയാക്കിയ ബഷീറിന്റെ രണ്ടാമത്തെ നോവൽ ഏത്?
ബാല്യകാലസഖി
12. ചോദ്യോത്തരങ്ങളായി ബഷീർ എഴുതിയ പുസ്തകം ഏത്?
നേരും നുണയും
13. ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏതായിരുന്നു?
സോജാ രാജകുമാരി…..
14. വൈക്കം മുഹമ്മദ് ബഷീറിന് വള്ളത്തോൾ പുരസ്കാരം ലഭിച്ചത് ഏത് വർഷം?
1993
15. ഭാര്യയും മക്കളും ബഷീറിനെ വിളിച്ചിരുന്നത് ?
റ്റാറ്റാ
16. 1993-ൽ ബഷീറിനോടൊപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര് ?
ബാലാമണിയമ്മ
17. ബഷീറിന്റെ ജീവചരിത്ര കൃതിയുടെ പേര് എന്താണ് ?
ബഷീറിന്റെ ഐരാവതങ്ങൾ
18. ബഷീറിന്റെ ജീവചരിത്രമായ ‘ബഷീറിന്റെ ഐരാവതങ്ങൾ ‘രചിച്ചത് ആരാണ്?
ഇ എം അഷറഫ്
19. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരത മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച ബഷീർ കൃതി ഏത്?
ശബ്ദങ്ങൾ
20. പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേര് കൂടിയുള്ള ബഷീറിന്റെ കൃതി ഏത്?
പാത്തുമ്മയുടെ ആട്
21. ബഷീറിന്റെ പ്രേമലേഖനം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആരാണ്?
അനീസ് അൻവർ (2017)
22.ബഷീർ വിവാഹിതനായത് എന്ന്
1957 ഡിസംബർ 18
23. ബഷീറിന്റെ മക്കൾ ആരെല്ലാം?
ഷാഹിന, അനീസ്
24. ബഷീറിന്റെ ഭാര്യയുടെ പേരെന്താണ്?
ഫാത്തിമ ബീബി (ഫാബി ബഷീർ)
25. ബഷീർ പ്രസിദ്ധീകരിച്ച വാരിക ഏത്?
ഉജ്ജീവനം
26. ‘വൈക്കം മുഹമ്മദ് ബഷീർ എഴുത്തും ജീവിതവും’ എന്ന പുസ്തകം എഴുതിയതാര്?
ഇ എം അഷറഫ്
27. ആകാശമിട്ടായി കഥാപാത്രമായ ബഷീറിന്റെ നോവൽ ഏതാണ്?
പ്രേമലേഖനം
28. ‘കാടായി തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം’ എന്ന് വിലയിരുത്തിയ നിരൂപകൻ ആരാണ്?
എം എൻ വിജയൻ
29. എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിൽ ഉള്ളതാണ്?
ആനവാരിയും പൊൻകുരിശും
30. ബഷീർ അന്തരിച്ചത് എന്നാണ്?
1994 ജൂലൈ 5
31. ബഷീർ ദിനം എന്നാണ്?
ജൂലൈ 5
32. ബഷീറിന്റെ ആത്മകഥ യുടെ പേര് എന്താണ്?
ഓർമ്മയുടെ അറകൾ
33. ബഷീർ രചനകളെ നിശിതമായി വിമർശിച്ച് എം .ബി .രഘുനാഥൻ രചിച്ച കൃതിയേത്?
ഉപ്പുപ്പാന്റെ കുയ്യാനകൾ
34. മരിക്കുന്നതിന് മുമ്പ് മാവിന് വെള്ളമൊഴിച്ച ഒരു മനുഷ്യന്റെ കഥ പറയുന്ന ബഷീർ കഥ?
തേന്മാവ്
35. ബാല്യകാലസഖി എന്ന സിനിമയിൽ മജീദായി അഭിനയിച്ചത് ആര്?
പ്രേം നസീർ
36. “ഞാനും നീയും എന്ന യാഥാർത്ഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കുവാൻ പോവുകയാണ് നീ മാത്രം”ബഷീറിന്റെ ഒരു ചെറുകഥ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ വാചകത്തിൽ ആണ് ഏതാണ് ഈ കഥ?
അനർഘ നിമിഷം
37. ‘സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത്’ എന്ന ആശയം ഉയർത്തി പിടിക്കുന്ന ബഷീർ കൃതി ഏത്?
ഭൂമിയുടെ അവകാശികൾ
38. ബഷീറിന്റെ ആദ്യ പ്രസിദ്ധീകരിച്ച കഥ ഏത്?
തങ്കം
39. ‘ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ’ എന്ന കൃതി രചിച്ചതാര്?
എം കെ സാനു
40. നാരായണി എന്ന കഥാപാത്രം ഉള്ളത് ബഷീറിന്റെ ഏത് കൃതിയിലാണ്?
മതിലുകൾ
41. മതിലുകൾ എന്ന സിനിമ സംവിധാനം ചെയ്തതാര്?
അടൂർ ഗോപാലകൃഷ്ണൻ
42. മതിലുകൾ എന്ന സിനിമയിൽ നായകനായി അഭിനയിച്ചത് ആര്?
മമ്മൂട്ടി
43. മമ്മൂട്ടിക്ക് ദേശീയഅവാർഡ് നേടിക്കൊടുത്ത ബഷീർ കൃതിയുടെ ചലച്ചിത്രാവിഷ്കാരം ഏതാണ്?
മതിലുകൾ (1990)
44. നട്ട് ഹംസന്റെ ‘വിക്ടോറിയ’ എന്ന നോവലുമായി സാമ്യം ആരോപിക്കപ്പെട്ട ബഷീറിന്റെ നോവൽ ഏതാണ്?
ബാല്യകാലസഖി
45. നീലവെളിച്ചം എന്ന ബഷീറിന്റെ കഥ ചലച്ചിത്രം ആയത് ഏത് പേരിൽ?
ഭാർഗവീനിലയം
46. ഭാർഗവീനിലയം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആര്?
എ. വിൻസെന്റ്
47. ഭാർഗവീനിലയം എന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതിയതാര്?
വൈക്കം മുഹമ്മദ് ബഷീർ
48. ഭാർഗവീനിലയം എന്ന സിനിമയിലെ ഹാസ്യനടൻ പദ്മദലാക്ഷൻ പിന്നീട് പ്രസിദ്ധനായത് ഏത് പേരിൽ?
കുതിരവട്ടം പപ്പു
49. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ബഷീറിന് ലഭിച്ച വർഷം ഏത്?
1970
50. ബഷീറിന് കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച വർഷം എന്നാണ്?
1981
51. ബഷീറിന് ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകിയ വർഷം എന്നാണ്?
1982
52. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് കഥാപാത്രമായി വരുന്ന മലയാള നോവൽ ഏത്?
സമുദ്രശില (സുഭാഷ് ചന്ദ്രൻ)
53. വൈക്കം മുഹമ്മദ്‌ ബഷീർ ചെയ്ത ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം?
ചെവിയോർക്കുക അന്തിമകാഹളം
54. ഗാന്ധിജിക്കൊപ്പം ബഷീർ പങ്കെടുത്ത സമരം ഏത്?
ഉപ്പുസത്യാഗ്രഹം (കോഴിക്കോട് നടന്ന)
55. ബഷീറിന് ആദ്യമായി ജയിൽവാസം അനുഭവിക്കേണ്ടി വന്ന സ്വാതന്ത്രസമരം ഏത്?
ഉപ്പ് സത്യാഗ്രഹം (കോഴിക്കോട് 1930ൽ )
56. ബഷീർ എഴുതിയ നാടകം ഏത്?
കഥാബീജം
57. ബഷീർ എഴുതിയ തിരക്കഥകൾ ഏതൊക്കെയാണ്?
ഭാർഗവീനിലയം (1964) ബാല്യകാലസഖി (1967)
58. ബഷീർ പ്രസിദ്ധീകരിച്ച വാരികയുടെ പേര് എന്താണ് ?
ഉജ്ജീവനം
59. ഉജ്ജീവനം എന്ന വാരികയിൽ ഏത് തൂലികാനാമത്തിലാണ് ബഷീർ എഴുതിയിരുന്നത് ബഷീർ?
പ്രഭ
60. ‘വെളിച്ചത്തിനെന്തു വെളിച്ചം’ എന്ന ബഷീറിന്റെ പ്രശസ്തമായ പദം ഏതു നോവലിൽ നിന്നാണ്?
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
61. ‘എന്റെ ബഷീർ’ എന്ന പ്രശസ്ത കവിത രചിച്ചത് ആരാണ്?
ഒഎൻവി കുറുപ്പ്
62. ബഷീറിനെ കുറിച്ച് ‘എന്റെ ബഷീർ’ എന്ന ഗ്രന്ഥം രചിച്ചതാര്?
കൽപ്പറ്റ നാരായണൻ
63. വൈക്കം മുഹമ്മദ്‌ ബഷീറിന് ലഭിച്ചഏറ്റവും വലിയ പുരസ്കാരം ഏത് ?
പത്മശ്രീ പുരസ്കാരം (1982)
64. ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
റൊണാൾഡ് ഇ. ആഷർ
65. മൂക്ക് കഥാപാത്രമായ ബഷീർ കൃതി ഏതാണ്?
വിശ്വവിഖ്യാതമായ മൂക്ക്
66. ബഷീർ കൃതിയായ ബാല്യകാല സഖി പഠന വിഷയമാക്കിയത് ആര്?
കുട്ടികൃഷ്ണമാരാർ
67. ‘ബഷീറിന്റെ ആകാശങ്ങൾ’ എന്ന ഗ്രന്ഥം രചിച്ചതാര്?
പെരുമ്പടവം ശ്രീധരൻ
68. ഒരു മരം ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയിരുന്നു ഏതു മരമാണ്?
മാങ്കോസ്റ്റിൻ
69. ‘ബഷീറിന്റെ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാര’ എന്ന് വിശേഷിപ്പിക്കുന്ന ചെറുകഥ ഏതാണ്?
അനർഘനിമിഷം
70. ‘ബഷീറിന്റെ എടിയേ’ എന്ന ആത്മകഥ എഴുതിയതാര്?
ഫാബി ബഷീർ
You can download Basheer Dinam Quiz Malayalam PDF by clicking on the following download button.

Basheer Day Quiz Malayalam pdf

Basheer Day Quiz Malayalam PDF Download Link

REPORT THISIf the download link of Basheer Day Quiz Malayalam PDF is not working or you feel any other problem with it, please Leave a Comment / Feedback. If Basheer Day Quiz Malayalam is a copyright material Report This. We will not be providing its PDF or any source for downloading at any cost.

RELATED PDF FILES

Leave a Reply

Your email address will not be published.