അക്ഷരമുറ്റം ക്വിസ് 2022 PDF | Aksharamuttam Quiz 2022 PDF Summary
Friends, if you are searching to download the Aksharamuttam Quiz 2022 PDF / അക്ഷരമുറ്റം ക്വിസ് 2022 PDF but you didn’t find any download link anywhere so don’t worry you are on the right page. A large number of participants have participated in this quiz every year to win the award. This PDF helps all candidates to prepare well for their quiz competition in 2022.
ഇന്ന് നടന്ന (12/1/2022) അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ LP, UP HS, HSS വിഭാഗം ചോദ്യങ്ങളും ഉത്തരങ്ങളും. അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അക്ഷരമുറ്റം ക്വിസ് 2022 PDF | Aksharamuttam Quiz 2022 PDF in Malayalam
മലബാർ കലാപവുമായി ബന്ധപ്പെട്ട് 1921 നവംബർ10 നടന്ന ദാരുണസംഭവം ഏത്?
വാഗൺ ട്രാജഡി
മലയാളത്തിന്റെ ഓർഫ്യൂസ് എന്ന് അറിയപ്പെടുന്ന ചങ്ങമ്പുഴയുടെ ജന്മദിനം എന്നാണ്?
1911 ഒക്ടോബർ 11
കോഴിക്കോട് മിഠായിത്തെരുവിലെ ജീവിതം ചിത്രീകരിച്ച എസ് കെ പൊറ്റക്കാടിന്റെ നോവൽ?
ഒരു തെരുവിന്റെ കഥ
ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ സസ്തനി ഏത്?
ഡോളി എന്ന ചെമ്മരിയാട്
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
വ്യാഴം
ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്നാണ്?
ഡിസംബർ 10
ഓർമ്മയുടെ ഓളങ്ങളിൽ എന്ന ആത്മകഥയുടെ രചയിതാവിനാണ്
1965 – ൽ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളിയായ കവി ആര്?
ജി ശങ്കരക്കുറുപ്പ്
2021 ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയത് പി ജയചന്ദ്രൻ. എന്നാൽ
പ്രഥമ ജെ സി ഡാനിയൽ പുരസ്കാരം നേടിയത് ആരാണ്?
ടി ഇ വാസുദേവൻ
“ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെങ്കിൽ പാടത്തിറങ്ങി പണി ചെയ്യാൻ ഞങ്ങളില്ല ” എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?
അയ്യങ്കാളി
ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ജ്ഞാനപീഠപുരസ്കാരം ഏർപ്പെടുത്തിയ വ്യക്തി ആര്?
ശാന്തി പ്രസാദ് ജയിൻ
ചോര തുടിക്കും ചെറു കയ്യുകളെ…
പേറുക വന്നീ പന്തങ്ങൾ… പ്രശസ്തമായ ഈ വരികളുടെ രചയിതാവ് ആര്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത നേടിയ നഗരം കോട്ടയമാണ്. എന്നാൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ലഏത് ?
എറണാകുളം
2021 ലെ എഴുത്തച്ഛൻ പുരസ്കാരം
ലഭിച്ച പ്രശസ്ത സാഹിത്യകാരി
പി വത്സലയാണ്. എന്നാൽ ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
ശൂരനാട് കുഞ്ഞൻപിള്ള
ഇന്ത്യയുടെ ദേശീയമുദ്ര സ്ഥിതി ചെയ്യുന്ന സാരാനാഥ് ഏതു സംസ്ഥാനത്താണ്?
ഉത്തർപ്രദേശ്
ഏതു ദിവസമാണ് നോബൽ സമ്മാനം വിതരണം ചെയ്യുന്നത്?
ഡിസംബർ 10 (ആൽഫ്രഡ് നോബലിന്റെ ചരമദിനമാണ് ഡിസംബർ 10)
ഇന്ത്യയുടെ ദേശീയ കലണ്ടർ ശകവർഷം ആണ്. ആരാണ് ശകവർഷം സ്ഥാപിച്ചത്?
കനിഷ്കൻ
ആധാർകാർഡ് ലോഗോ ഡിസൈൻ ചെയ്ത വ്യക്തി?
അതുൽ പാണ്ഡെ
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്ന്?
അമേരിക്ക
2021 പ്രഖ്യാപിച്ച 51 – മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ…. ഈ പ്രസിദ്ധമായ വരികളുടെ രചയിതാവ്?
ചങ്ങമ്പുഴ കൃഷ്ണപിള്ള
അന്താരാഷ്ട്ര വികലാംഗ ദിനമായി ആചരിക്കുന്നത് എന്നാണ്?
ഡിസംബർ 3
“ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല “എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ് ആരാണ്?
പി ഭാസ്കരൻ
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനമായ ‘കേരള സവാരി’ ഏത് ജില്ലയിലാണ് ആരംഭിക്കുന്നത്?
തിരുവനന്തപുരം
2021 ഡിസംബർ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത കേരളത്തിലെ കൈത്തറി ഉൽപ്പന്നങ്ങടെ ബ്രാൻഡ് നെയിം എന്താണ്?
കേരള കൈത്തറി
1921 ഡിസംബറിൽ തമിഴ്നാട്ടിലെ കൂനൂരി ലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ?
എ പ്രദീപ്
സർക്കാർ അനുമതി നൽകുന്ന ചേർമല ടൂറിസം പദ്ധതി നിലവിൽ വരുന്ന ജില്ല?
കോഴിക്കോട്
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാമതെത്തിയ സംസ്ഥാനം?
കേരളം
സ്ത്രീധനപീഡനം ഗാർഹിക അതിക്രമം എന്നിവയെക്കുറിച്ച് പരാതി നൽകാൻ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം?
അപരാജിത
2021- ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞർ?
ഡേവിഡ് ജൂലിയസ്,
ആർഡം പെറ്റപൗടെയ്ൻ
Here you can download the അക്ഷരമുറ്റം ക്വിസ് 2022 PDF / Aksharamuttam Quiz 2022 PDF by click on the link below.
Supper quiztinous
Super question and answers….
Thanks
എനിക്ക് യു. പി വിഭാഗത്തിൽ പെട്ട ചോദ്യം ആണ് വേണ്ടത്
I LIKE THIS